മഴ പെയ്യുന്നത് മണ്ണിലും മനസ്സിലും അല്ലാതെ വേറെ എവിടെയാണ് ? നീ എന്തിനാ ജീവിക്കുന്നതെന്ന് കേട്ട്... കേട്ട്... ഞാൻ എന്തിനാ ജീവിക്കുന്നതെന്ന് ചോദിച്ച്...ചോദിച്ച്... വല്ലാതെ അലഞ്ഞ് നടന്ന അന്ന്, നേരം ഇരുട്ടിയപ്പോൾ അലച്ച് തല്ലി ഒരു മഴ പെയ്തു. നാട്ടുകാരെ കാണിക്കാൻ എന്റെ മണ്ണിൽ വിരിച്ചിരിക്കുന്ന Attitude തറയോടിന്റെ വിടവിലൂടെ മനസ്സിൽ മഴവെള്ളം ഒഴുകിയിറങ്ങി. Attitude ഒക്കെ പലരേയും ത്യപ്ത്തിപ്പെടുത്താനും, പ്രീണിപ്പിക്കാനും വേണ്ടായിരുന്നു. അതൊക്കെ മഴവെള്ളം കൊണ്ടു പോയി... ഇനി ഞാൻ എങ്ങനെ ആണോ അങ്ങനെ തന്നെ കാണും 'എല്ലാരും...' 'ജീവിതത്തിൽ ഒന്നിനോടും ഞാൻ സ്നേഹത്തിലാകുന്നില്ല എന്ന്... ഈ സ്നേഹത്തിലാക്കുന്ന പരിപാടിയുടെ പേരാണത്രേ ജീവിതം എന്ന്...' (മഴ) ഇപ്പം ആശ്വസം ഒണ്ട്... ഉള്ളിലെ പ്രണയതാളം തിരികെ തന്ന് മഴ മടങ്ങുമ്പോൾ... ഇനി എനിക്ക് ചോദ്യങ്ങളില്ല. കുറച്ച് മഴ നനഞ്ഞാ തീരുന്നു ചോദ്യങ്ങളേ എല്ലാവർക്കും ചോദിക്കാൻ ഒള്ളു. പക്ഷെ ചോദിക്കണം....

A post shared by Amal Tom George (@a_qhp) on